Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രതിപക്ഷ ഐക്യത്തിനു ശക്തിപകരും: ഉമ്മന്‍ ചാണ്ടി

പ്രതിപക്ഷ ഐക്യത്തിനു ശക്തിപകരും: ഉമ്മന്‍ ചാണ്ടി
Oommen-chandy കോണ്‍ഗ്രസിന്‍റെ ശക്തമായ മുന്നേറ്റവും തിരിച്ചുവരവുമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. ഹിന്ദി ഹൃദയഭൂമിയില്‍ കൈവരിച്ച മുന്നേറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. പ്രതിപക്ഷ ഐക്യനിരക്ക് കൂടുതല്‍ ശക്തിപകരാന്‍ ഈ വിജയം വഴിയൊരുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഭരണാധികാരി എന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്നു ജനം തിരിച്ചറിഞ്ഞു. പ്രസംഗമല്ലാതെ ഒരു പ്രവൃത്തിയും കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷമായി ജനങ്ങള്‍ കാണുന്നില്ല. സാധാരണക്കാരും കര്‍ഷകരും യുവാക്കളും മോദി ഭരണത്തില്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ ജനങ്ങള്‍ പുതിയ പ്രതീക്ഷ കാണുന്നു. രാഹുല്‍ ഗാന്ധിയുടെ കഠിനാധ്വാനത്തിനും ജനാധിപത്യ മതേതര ശക്തികളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും ലഭിച്ച അംഗീകാരം കൂടിയാണിത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in