Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹൈക്കോടതി വിമർശനം; പുത്തൂർ സുവോളജിക്കല്‍ പാർക്കിലെ നവകേരള സദസിന്‍റെ വേദി മാറ്റി

ഹൈക്കോടതി വിമർശനം; പുത്തൂർ സുവോളജിക്കല്‍ പാർക്കിലെ നവകേരള സദസിന്‍റെ വേദി മാറ്റി
  തൃശൂര്‍: ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസിന്‍റെ വേദി പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മാറ്റി സർക്കാർ. വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയിലേക്കാണ് നവകേരള സദസിന്‍റെ വേദി മാറ്റിയത്. സുവോളിക്കല്‍ പാർക്കില്‍ നവകേരള സദസ് നടത്തുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് വേദി മാറ്റം. സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നതിനെതിരായ  ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇതോടെ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല മെെതാനത്തിലേക്ക് പരിപാടി മാറ്റുകയായിരുന്നു. ഡിസംബര്‍ അഞ്ചിന് വൈകിട്ട് 3 മണി മുതലാണ് ഇവിടെ സദസ്. പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും ഉള്‍പ്പെടെ കത്തയച്ചിരുന്നു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in