Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

പകല്‍ സമയത്തെ യാത്രകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലെന്ന് യു.എ.ഇ : വ്യാജ സന്ദേശങ്ങള്‍ക്ക് വിരാമം; അനുമതി വേണ്ടത് രാത്രി 8 മുതല്‍ രാവിലെ 6 വരെ മാത്രം

പകല്‍ സമയത്തെ യാത്രകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലെന്ന് യു.എ.ഇ : വ്യാജ സന്ദേശങ്ങള്‍ക്ക് വിരാമം; അനുമതി വേണ്ടത് രാത്രി 8 മുതല്‍ രാവിലെ 6 വരെ മാത്രം
ദുബായ് : വ്യാജ വാര്‍ത്തകള്‍ മൂലമുള്ള അവ്യക്തതകള്‍ മാറി. യു.എ.ഇയില്‍ പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ പെര്‍മിറ്റ് ആവശ്യമില്ലെന്ന് യു.എ.ഇ അധികൃതര്‍ സ്ഥിരീകരിച്ചു. യാത്രാ പെര്‍മിറ്റ് ആവശ്യമുള്ളത് രാത്രി 8 മുതല്‍ രാവിലെ 6 വരെയുള്ള സമയങ്ങളിലെ യാത്രകള്‍ക്ക് മാത്രമാണ്. ചില സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമുള്ള സന്ദേശങ്ങള്‍ പരന്നിരുന്നു. അതേസമയം രാത്രി യാത്രകള്‍ ആവശ്യമുള്ളവര്‍ ഫെഡറല്‍ മൊബിലിറ്റി പെര്‍മിറ്റ് സര്‍വീസ് അനുമതി മുന്‍കൂട്ടി കരസ്ഥമാക്കണം. അതേസമയം പകല്‍ സമയത്ത് രാവിലെ 6 മുതല്‍ രാത്രി 8 വരെ നിയന്ത്രണമില്ലെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന് എതിരെയുള്ള അണുവിമുക്തമാക്കല്‍ പരിപാടിക്ക് രാജ്യമെങ്ങും നിയന്ത്രണം ഉള്ളതിനാല്‍ അവശ്യ യാത്രകള്‍ക്ക് 'താജാവല്‍' പെര്‍മിറ്റ് സേവനം ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം പകല്‍ പുറത്തുപോകുന്ന ആളുകള്‍ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ദുബായ് പോലീസും വ്യക്തമാക്കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in