ഉച്ചയൂണിലടക്കം സമയം രേഖപ്പെടുത്തണം; ഭക്ഷ്യവകുപ്പിന്‍റെ നിര്‍ദേശം അപ്രായോഗികം, സർക്കാർ പിടിവാശി ഒഴിവാക്കണമെന്ന് കെഎച്ച്ആര്‍എ
Jaihind TV News Report
Jaihind TV Web Desk
January 21, 2024
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: പാര്‍സൽ നല്‍കുന്ന എല്ലാ ഭക്ഷണങ്ങളിലും പാകം ചെയ്ത സമയം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാടില്‍ ഉറച്ച് ഹോട്ടല്‍ ഉടമകള്‍. സർക്കാർ പിടിവാശി ഒഴിവാക്കണമെന്നും ഭക്ഷ്യവകുപ്പിന്‍റെ നിര്‍ദേശം അപ്രായോഗികമാണെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉച്ചയൂണിലടക്കം സമയം രേഖപ്പെടുത്തണമെന്ന ഭക്ഷ്യവകുപ്പിന്‍റെ നിര്‍ദേശം അപ്രായോഗികമാണ്.
പെട്ടന്ന് കേടാവുന്ന വിഭവങ്ങളില്‍ മാത്രം സമയം രേഖപ്പെടുത്താനാണ് നിലവിലെ തീരുമാനം. നേരത്തെ തന്നെ കേരളാ ഹോട്ടൽ ആന്‍റ് റെസ്റ്റോറന്റ് അസോസിയേഷൻ ഹോട്ടലുകളിൽ നിന്ന് നൽകുന്ന പാഴ്സലുകളിൽ ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെയുളള വിവരങ്ങൾ രേഖപ്പെടുത്തണമെന്ന നിർദേശം നടപ്പാക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഹോട്ടലുകളിൽ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണെന്നും ഈ വിഭവങ്ങളില്‍ പലതും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയാണെന്നും പറഞ്ഞിരുന്നു. മയോണൈസ് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിശ്ചിത സമയ പരിധിക്കുളളിൽ കഴിക്കണമെന്ന നിര്‍ദേശം പാഴ്സലുകളിൽ പതിക്കുന്നുണ്ടെന്നും ഹോട്ടൽ ആന്‍റ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10