Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പൗരപ്രമുഖനാകാൻ എന്ത് ചെയ്യണം? ചീഫ് സെക്രട്ടറിയോട് ചോദ്യവുമായി പഞ്ചായത്തംഗം

പൗരപ്രമുഖനാകാൻ എന്ത് ചെയ്യണം? ചീഫ് സെക്രട്ടറിയോട് ചോദ്യവുമായി പഞ്ചായത്തംഗം
  കൊല്ലം: പൗരപ്രമുഖനാകാൻ എന്ത് ചെയ്യണമെന്ന് അന്വേഷിക്കുകാണ് ഒരു പഞ്ചായത്ത് അംഗം. കൊല്ലം ജില്ലയിലെ കുമ്മിള്‍ പഞ്ചായത്തിലുള്ള മെമ്പറാണ് ഇക്കാര്യം അന്വേഷിച്ചിറങ്ങിയത്. ഇതിനു പിന്നാലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷയും നല്‍കിയിട്ടുണ്ട്. കുമ്മിൾ പഞ്ചായത്തിലെ കൊണ്ടോടി വാര്‍ഡ് മെമ്പറും കോൺഗ്രസ് നേതാവുമായ കുമ്മിള്‍ ഷമീറാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് വിവരങ്ങളന്വേഷിച്ച് അപേക്ഷ നല്‍കിയത്. പൗരപ്രമുഖര്‍ ആകുന്നതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?, ആവശ്യമായ യോഗ്യത മാനദണ്ഡം വ്യക്തമാക്കുക എന്നീ രണ്ട് വിവരങ്ങളാണ് ഷമീര്‍ അന്വേഷിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന്‍റെ പശ്ചാത്തലത്തിലാണ് ഷമീറിന്റെ ചോദ്യം. നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ ദിവസവും രാവിലെ പൗരപ്രമുഖരുമായി പ്രഭാതഭക്ഷണവും കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഷമീര്‍ പൗരപ്രമുഖനാകാനുള്ള മാനദണ്ഡം അന്വേഷിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

Related articles

See all
Popular News

ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം: കനിവോടെ മന്ത്രി പി.സി. വിഷ്ണുനാഥ്; ചികിത്സാച്ചെലവ് പൂർണമായു...

Popular News

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ...

Popular News

സുകുമാരൻ നായരെ അധിക്ഷേപിച്ചു: കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം ത...

Popular News

'മുഖ്യമന്ത്രി നൽകുന്നത് വലിയ പ്രതീക്ഷ'; കാണാതായ മത്സ്യതൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനത്...