Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'യു.ഡി.എഫ് കേരളം ഒഫീഷ്യല്‍' - യു.ഡി.എഫിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലോഞ്ച് ചെയ്തു

'യു.ഡി.എഫ് കേരളം ഒഫീഷ്യല്‍' - യു.ഡി.എഫിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലോഞ്ച് ചെയ്തു
തിരുവനന്തപുരം : യു.ഡി.എഫിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലോഞ്ച് ചെയ്തു. വാർത്താ പ്രചാരണത്തിന്  സോഷ്യല്‍ മീഡിയ വളരെ പ്രധാനമെന്നും ഇത് കാര്യക്ഷമമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ നടന്ന യു.ഡി.എഫ് യോഗത്തിലാണ് facebook.com/UDFKeralamofficial എന്ന പേജ് ലോഞ്ച് ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് തുടങ്ങിയവർ കന്‍റോൺമെന്‍റ് ഹൗസിലും മറ്റ് യുഡി.എഫ് കക്ഷി നേതാക്കൾ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു. ഫേസ്ബുക്കിൽ 'യുഡിഎഫ് കേരളം ഒഫീഷ്യൽ' എന്ന് സെർച്ച് ചെയ്താൽ ഈ പേജിൽ എത്താം. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് ഇത്തരമൊരു ഫേസ് ബുക്ക് പേജ് അനിവാര്യമാണെന്നും യു.ഡി.എഫ് വാർത്തകളും വിവരങ്ങളും അപ്പപ്പോൾ തന്നെ ജനങ്ങളിലെത്തിക്കാൻ ഈ പേജിന് കഴിയുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാവരും ഈ പേജ് ലൈക്ക് ചെയ്ത് ഷെയർ ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യു.ഡി.എഫിന്‍റെ പ്രചാരണായുധമായി ഈ പേജിനെ മാറ്റണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും ഈ പേജിൽ സജീവമാകണമെന്നും ജില്ലാ തലത്തിൽ നടക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ ഈ പേജിലൂടെ ഷെയർ ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.  ഇനിമുതൽ ഈ പേജിലാണ് ഔദ്യോഗികമായി വിവരങ്ങൾ പ്രസിദ്ധീകരിക്കുകയെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.എല്ലാ പ്രവർത്തകരും ഈ പേജ് ലൈക്ക് ചെയ്ത് ജനങ്ങളിൽ എത്തിക്കാൻ മുൻകൈ എടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി, നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി,  മുസ്ലീം ലീഗ് നേതാക്കളായ കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ, പി. ജെ ജോസഫ്, അനൂപ് ജേക്കബ്, സി.പി ജോൺ. ജോൺ ജോൺ, ജി ദേവരാജൻ, എല്ലാ ജില്ലകളിൽ നിന്നുമുള്ള യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവരും സൂം മീറ്റിംഗിൽ പങ്കെടുത്തു.   https://www.facebook.com/UDFKeralamOfficial/videos/1414155278792067

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in