SHAFI PARAMBIL MP| 'തിരഞ്ഞെടുപ്പിന് മുന്‍പ് അവസാനമായി RSS ന്‍റെ വാതിലില്‍ കോളിംഗ് ബെല്‍ അടിച്ചു നോക്കിയതാണ്; അതുകൊണ്ടൊന്നും UDF തോല്‍ക്കില്ല'- ഷാഫി പറമ്പില്‍ എം.പി
Jaihind TV News Report
Jaihind TV Web Desk
June 18, 2025
1 min read
•
Updated: June 09, 2026
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് അവസാനമായി ആര്‍എസ്എസിന്റെ വാതിലില്‍ ഒരു കോളിംഗ് ബെല്‍ അടിച്ചു നോക്കുകയാണ് എംവി ഗോവിന്ദനെന്നും അതുകൊണ്ടൊന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മിന് ആകില്ലെന്നും ഷാഫി പറമ്പില്‍ എം.പി. പ്രസ്താവന വിവാദമാകില്ലേ എന്ന ചോദ്യത്തിലും തന്റെ ഉത്തരത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എം വി ഗോവിന്ദന്‍. അടിയന്തര സാഹചര്യം വരുമ്പോള്‍ ആര്‍എസ്എസുമായി കൂട്ടുകൂടും എന്നാണോ ഈ പറയുന്നതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം ചോദിച്ചു. പണ്ട് അന്തര്‍ധാര എന്ന് പറഞ്ഞതിനെ ഇപ്പോള്‍ പരസ്യമാക്കി എന്ന് മാത്രം എന്നും ഷാഫി പറമ്പില്‍. ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ ഇതിനെതിരെ വോട്ട് ചെയ്യണമെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
അനിവാര്യമായ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടൊയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ തുറന്നു പറച്ചില്‍. അത് പറയാന്‍ ഒരു മടിയുമില്ലെന്നും സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദമാക്കുന്നത് എന്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് സിപിഎം-ആര്‍എസ്എസ് ബന്ധം സംസ്ഥാന സംക്രട്ടറി തുറന്നു സമ്മതിക്കുന്നത്. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം വി ഗോവിന്ദന്റെ തുറന്ന് പറച്ചില്‍. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് അഭിമുഖത്തില്‍ അവതാരകന്‍ ഓര്‍മിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10