Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K SUDHAKARAN| കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം കേരളത്തിന് അപമാനം: കെ സുധാകരന്‍ എം.പി

K SUDHAKARAN|  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം കേരളത്തിന് അപമാനം: കെ സുധാകരന്‍ എം.പി
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ സുധാകരന്‍ എംപി. ഒരുകാലത്ത് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജന ആരോഗ്യരംഗം നമ്മുടെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. പാവപ്പെട്ടവരുടെ അതുരാലയമായ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നടന്ന ഈ ദാരുണ സംഭവത്തില്‍ നിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപകടം നടന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ ഭരണനേട്ടങ്ങള്‍ ക്യാമറയിലൂടെ വിളിച്ചുപറയുകയാണ് ചെയ്തത്. അപകടം നടന്ന സ്ഥലത്ത് കൃത്യമായ പരിശോധന നടത്താതെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് കേരളത്തോട് വിളിച്ചു പറഞ്ഞ ഈ മന്ത്രിമാര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. ഇവര്‍ കേരളത്തിന് അപമാനമാണ് .അപകടം നടന്ന ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. പി ആര്‍ ഏജന്‍സികള്‍ ഊതിവീര്‍പ്പിച്ച ബലൂണിന്റെ പുറത്തിരുന്ന് ഭരണം നടത്തുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ അടിയന്തരമായി ആരോഗ്യ മന്ത്രിയെ പുറത്താക്കി കേരളത്തിന്റൈ ആരോഗ്യവകുപ്പിനെ രക്ഷിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in