Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമ്മയുടെ മരണം: മര്‍ദ്ദനം മൂലമെന്ന് മകള്‍, അച്ഛന്‍ അറസ്റ്റില്‍

അമ്മയുടെ മരണം: മര്‍ദ്ദനം മൂലമെന്ന് മകള്‍, അച്ഛന്‍ അറസ്റ്റില്‍
ആലപ്പുഴ: ചേർത്തലയിൽ കെട്ടിടത്തിന് മുകളിൽ നിന്നും യുവതി വീണു മരിച്ച സംഭവത്തില്‍ ഭർത്താവ് കസ്റ്റഡിയിൽ. അച്ഛന്‍റെ മർദ്ദനത്തിലാണ് വീണ് പരിക്കേറ്റതെന്ന് മകളുടെ മൊഴി പുറത്തു വന്നതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചേർത്തല നഗരസഭ 9ആം വാർഡ് പണ്ടകശാലപ്പറമ്പിൽ സോണിയുടെ  ഭാര്യ 46 വയസുള്ള സജിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണത്തിനു ശേഷം മകൾ ചേർത്തല പോലീസിൽ പരാതി നൽകുകയായിരുന്നു. സോണിയുടെ മർദ്ദനത്തിലാണ് സജിയ്ക്ക് പരിക്കേറ്റതെന്ന് മകളുടെ പരാതിയിൽ പറയുന്നു. ചേർത്തല പോലീസ് സോണിയെ കസ്റ്റഡിയിലെടുത്തു.  ചേർത്തലയിലെ സജിയുടെ അസ്വഭാവിക മരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു മരിച്ച സജിയുടെ ശവസംസ്കാരം. സജിയുടെ മകളുടെ പരാതിയില്‍  മൃതദേഹം പുറത്തെടുക്കാൻ ആർഡിഒയുടെ അനുമതിക്കായി പൊലീസ് കത്തു നൽകി.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in