Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആശ്വാസ തീരത്ത്... യുക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കരിപ്പൂരിലെത്തി

ആശ്വാസ തീരത്ത്... യുക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കരിപ്പൂരിലെത്തി
  മലപ്പുറം : യുക്രെയ്നിൽ നിന്ന് 'മിഷന്‍ ഗംഗ'യിലൂടെ  മുംബെയിലെത്തിയ ആദ്യ സംഘത്തിലെ 4 മലയാളി വിദ്യാർത്ഥികൾ കരിപ്പൂർ വിമാനത്താവളം വഴി കേരളത്തിലെത്തി. മലപ്പുറം സ്വദേശികളായ വിദ്യാർത്ഥികളാണ് 2 മണിയോടെ കരിപ്പൂരിൽ എത്തിയത്. ഇവരെ ജില്ലാ ഭരണകൂടവും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. അമർ അലി, സനം, തൻസീഹ സുൽത്താന, ഫാത്തിമ കുലൂദ എന്നീ മലപ്പുറം സ്വദേശികളായ 4 വിദ്യാർത്ഥികളാണ് യുദ്ധഭൂമിയിൽ നിന്നും ജന്മനാട്ടിൽ തിരിച്ചെത്തിയത്. റൊമാനിയ അതിർത്തിയിൽ നിന്നും 35 കിലോമീറ്റർ അകലെയായിരുന്നു വിദ്യാർത്ഥികൾ. ഇവിടെ നിന്നാണ് വെല്ലുവിളികൾ തരണം ചെയ്ത് ഇവർ അതിർത്തിയിലെത്തിയത്. എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവരെ രക്ഷപ്പെടുത്തി ഇന്ത്യയിൽ എത്തിക്കുകയായിരുന്നു. നാലുപേരും മെഡിക്കൽ വിദ്യാർത്ഥികളാണ്. തങ്ങളെ നാട്ടിൽ എത്തിക്കാൻ സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. യുക്രൈനിലെ വിവിധ ഇടങ്ങളിൽ ധാരാളം മലയാളികൾ കുടുങ്ങി കിടക്കുകയാണ്. അവരെ കൂടി രക്ഷപ്പെടുത്തി നാട്ടിലെത്തിക്കണമെന്നും വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചു. മിഷന്‍ ഗംഗ രക്ഷാദൗത്യത്തിന്‍റെ ഭാഗമായുള്ള പ്രത്യേക വിമാനത്തിലാണ് ഇവരുള്‍പ്പെടുന്ന ആദ്യ സംഘം ഇന്നലെ രാത്രി മുംബൈയിലെത്തിയത്. റൊമാനിയ അതിർത്തി കടക്കാൻ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതൊഴിവാക്കിയാൽ വളരെ സുഖമായാണ് നാട്ടിലേക്ക് എത്താനായതെന്നും അവർ കൂട്ടിച്ചേർത്തു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in