ASHA WORKERS PROTEST| ആശമാരുടെ രാപകല്‍ സമരയാത്രയ്ക്ക് ഇന്ന് സമാപനം; മഹാറാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും
Jaihind TV News Report
Jaihind TV Web Desk
June 18, 2025
1 min read
•
Updated: June 09, 2026
ആശമാരുടെ രാപകല്‍ സമരയാത്രയ്ക്ക് ഇന്ന് സമാപനം. രാവിലെ 10 ന് പിഎംജി ജംഗ്ഷനില്‍ നിന്ന് സമരയാത്ര പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിച്ചേരും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മഹാറാലി ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ ആദ്യമായി സ്ത്രീകള്‍ തെരുവില്‍ അന്തിയുറങ്ങി നടത്തിയ സംസ്ഥാന സമര യാത്ര ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു. അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം നടത്തിയ ആശമാരെ ദുരിതത്തിന്റെ പാതാളത്തിലേക്ക് തള്ളി വിട്ടത് കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന യാത്രയില്‍ ആശാ സമര നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ബഹുജനങ്ങളും അണിനിരക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മഹാറാലി ഉദ്ഘാടനം ചെയ്യും. മെയ് ഒന്നിന് സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര മെയ് അഞ്ചിനാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്. 14 ജില്ലകളിലായി ചെറുതും വലുതുമായ ഇരുന്നൂറോളം കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം ലഭിച്ചിരുന്നു. സമരത്തെ പിന്തുണച്ച് എത്തിയ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും വ്യക്തികളും ചേര്‍ന്ന് ജില്ലാ - പ്രാദേശിക സ്വാഗതസംഘങ്ങള്‍ രൂപീകരിച്ചാണ് പല സ്ഥലങ്ങളിലും സ്വീകരണങ്ങള്‍ ഒരുക്കിയത്.
തെരുവില്‍ ഉറങ്ങിയ ആശമാര്‍ക്ക് കാവല്‍ നിന്നും പലയിടങ്ങളിലും ജനങ്ങള്‍ കരുതല്‍ അറിയിച്ചു. സമാപന മഹാറാലിയെ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമവും നടത്തുകയാണ്. ആശമാര്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ ട്രെയിനിങ് നടത്തുമെന്ന് ഇന്നലെ എന്‍ എച്ച് എം കേരള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആശന്മാരുടെ ന്യായമായ സമരം അട്ടിമറിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ വീണ്ടുമൊരു അട്ടിമറി നീക്കം നടത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ സര്‍ക്കാറിന്റെ ഈ വക നാടകങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല എന്നും പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ല എന്നും ആശമാര്‍ വ്യക്തമാക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10