NILAMBUR BY-ELECTION| 'നിലമ്പൂരില്‍ പരാജയം മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അധികാര ദുര്‍വിനിയോഗം തുടരുന്നു'-ആര്യാടന്‍ ഷൗക്കത്ത്
Jaihind TV News Report
Jaihind TV Web Desk
June 16, 2025
1 min read
•
Updated: June 09, 2026
നിലമ്പൂരില്‍ പരാജയം മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി അധികാര ദുര്‍വിനിയോഗം തുടരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന് രണ്ട് കേസുള്ള ആളാണ് താന്‍. കേന്ദ്ര നിയമങ്ങള്‍ മുന്‍പും ഉണ്ടായിരുന്നു. ആ നിയമങ്ങള്‍ ഉള്ള സമയത്ത് തന്നെയാണ് യുഡിഎഫ് ഫലപ്രദമായി നേരിട്ടത്. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മാത്രം. അതിനിടയില്‍ ചില സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു, അത്രയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാശക്കൊട്ടിന് ഒരു ദിനം ബാക്കിനില്‍ക്കെ നിലമ്പൂരില്‍ രാഷ്ട്രീയ അങ്കം മുറുകുന്നു. പരസ്യപ്രചരണം അവസാനിക്കുവാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വര്‍ധിത ആവേശത്തോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഉള്‍പ്പെടെയുള്ള മുന്‍നിര യുഡിഎഫ് നേതാക്കള്‍ ഇന്ന് മണ്ഡലത്തില്‍ പ്രചരണം നടത്തും. പ്രിയങ്ക ഗാന്ധിയുടെ പര്യടനം പകര്‍ന്നു നല്‍കിയ വര്‍ദ്ധിത ആവേശത്തോടെയാണ് പ്രവര്‍ത്തകരും നേതാക്കളും ലാസ്റ്റ് ലാപ്പില്‍ പൂര്‍ണ്ണ സജ്ജമായിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂര്‍ നഗരസഭ മേഖലയിലെ പര്യടനം പി.വി നഗറില്‍ - പി.എം.എ സലാം ഉദ്ഘാടനം ചെയ്യും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10