Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SHAHABAZ| താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ ആറ് പേര്‍ക്ക് ജാമ്യം

SHAHABAZ| താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ ആറ് പേര്‍ക്ക് ജാമ്യം
താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. രാജ്യം വിട്ട്‌പോകരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇവരെ ഒബ്‌സര്‍വേഷന്‍ റൂമില്‍ നിന്ന് വിട്ടയയ്ക്കും. വിദ്യാര്‍ത്ഥികള്‍ ഒബ്‌സര്‍വേഷന്‍ റൂമില്‍ കഴിയുന്നത് ബാലനീതി നിയമത്തിനെതിരെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം. കോടതി ഇടപെട്ടതിനെ തുടര്‍ന്ന് ആറ് വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം നേടാന്‍ അവസരം ലഭിച്ചിരുന്നു. മൂന്നുപേര്‍ താമരശേരി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മറ്റുള്ളവര്‍ കോഴിക്കോട് നഗരത്തിലെ മറ്റു സ്‌കൂളുകളിലുമാണ് പ്രവേശനം നേടിയത് വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ഷഹബാസ്. ഫെയര്‍വെല്‍ പരിപാടിയെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും ഷഹബാസിനെ മറ്റ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്.

Related articles

See all
Latest News

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മ...

Latest News

RAIN| സംസ്ഥാനത്ത് കനത്ത മഴ തുടരും; കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ യെല്ലോ അലര്‍ട്ട്

Latest News

NIPAH| നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍

Latest News

NIPAH| നിപ: രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം

Save your stories

Sign in