Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു, ഒരു മാസത്തിനിടെ ആറ് മരണം

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു, ഒരു മാസത്തിനിടെ ആറ് മരണം
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47 വയസ്സുള്ള ഷാജിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഈ വര്‍ഷം രണ്ട് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 12 പേരുടെ മരണം അമീബിക് മസ്തിഷ്‌കജ്വരം മൂലമാണോ എന്ന് സംശയിക്കുന്നതായും അധികൃതര്‍ പറയുന്നു. ഈ മാസമാദ്യം മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന (56) അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ശോഭനയ്ക്ക് രോഗം സ്ഥിരീകരിച്ചത്. കാലാവസ്ഥാ വ്യതിയാനവും പരിശോധനകള്‍ വര്‍ധിച്ചതും അമീബിക് മസ്തിഷ്‌കജ്വരം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ചൂട് വര്‍ധിച്ചത് രോഗം പരത്തുന്ന അമീബയുടെ സാന്നിധ്യം കൂട്ടാന്‍ ഇടയാക്കി. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതല്‍ കേസുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Related articles

See all
Latest News

NIPAH| നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍

Latest News

NIPAH| നിപ: രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം

Latest News

NIPAH| നിപ: 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്‍

Latest News

Amoebic Meningoencephalitis| സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറ...