Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തലശ്ശേരിയിലെ വെള്ളക്കെട്ട്: റെയില്‍വേയുമായി ചര്‍ച്ച നടത്തി ഷാഫി പറമ്പില്‍ എം.പി; വികസന പ്രവര്‍ത്തനങ്ങള്‍ ജൂലൈയില്

തലശ്ശേരിയിലെ വെള്ളക്കെട്ട്: റെയില്‍വേയുമായി ചര്‍ച്ച നടത്തി ഷാഫി പറമ്പില്‍ എം.പി; വികസന പ്രവര്‍ത്തനങ്ങള്‍ ജൂലൈയില്

തലശ്ശേരി: തലശ്ശേരി നഗരസഭ പരിധിയിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഷാഫി പറമ്പില്‍ എം.പി റെയില്‍വേ അധികൃതരുമായി കൂടിക്കാഴ്ച നടത്തി.

പ്രദേശത്തെ ഓവുചാലുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും തടിക്കഷ്ണങ്ങളും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിലവില്‍ ഓവുചാലുകളില്‍ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് നഗരസഭ അധികൃതര്‍ക്ക് അനുമതി നല്‍കണമെന്ന് എം.പി റെയില്‍വേയോട് ആവശ്യപ്പെട്ടു. ഹിറ്റാച്ചി ഉപയോഗിച്ച് അടിയന്തരമായി ഈ മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ തന്നെ വെള്ളക്കെട്ടിന് വലിയൊരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും നഗരസഭ കൗണ്‍സിലര്‍മാരും എം.പിക്കൊപ്പം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഓവുചാലുകള്‍ വൃത്തിയാക്കാന്‍ ഡി.ആര്‍.എം ഉടന്‍ അനുമതി നല്‍കുമെന്ന് എം.പി അറിയിച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെയും സ്വകാര്യ മേഖലകളിലെയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ നഗരസഭയുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമൃത ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലരക്കോടിയോളം രൂപ ചെലവില്‍ നടത്തുന്ന തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ രണ്ടാം ഘട്ടം ജൂലൈ മാസത്തോടെ ടെണ്ടര്‍ ചെയ്യുമെന്ന് ഷാഫി പറമ്പില്‍ എം.പി അറിയിച്ചു. സ്റ്റേഷന്റെ ഉയരം വര്‍ധിപ്പിക്കുന്നതിനും, സ്റ്റേഷന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഡ്രെയിനേജ് സംവിധാനം ഉള്‍പ്പെടുത്തിക്കൊണ്ടുമുള്ള പ്രൊപ്പോസലാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

സംസ്ഥാനത്ത് തുലാവർഷം ഇന്നെത്തും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മഴ മുന്നറിയിപ...

Popular News

മാസപ്പടി കേസിൽ പിണറായി വിജയന് നിർണായകം; വിജിലൻസ് അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Save your stories

Sign in