സപ്ലൈകോ വില വര്‍ധനയില്‍ പ്രക്ഷുബ്ദമായി സഭ; പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം, അനിശ്ചിത കാലത്തേക്ക് സഭ പിരിഞ്ഞു
Jaihind TV News Report
Jaihind TV Web Desk
February 15, 2024
1 min read
•
Updated: June 09, 2026
തിരുവനന്തപുരം: സപ്ലൈകോ വില വര്‍ധനയില്‍ നിയമസഭ പ്രക്ഷുബ്ധം. ഭരണപക്ഷക്ഷവും പ്രതിപക്ഷവും നേര്‍ക്ക് നേര്‍. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. വില വര്‍ധനവ് പൊതുവിപണിയില്‍ വലിയ ആഘാതം ഉണ്ടാക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സഭ സമ്മേളിക്കുമ്പോള്‍ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണ്. സഭയില്‍ ചര്‍ച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.
വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതോടെ പ്രതിപക്ഷനേതാവിനെ തടസപ്പെടുത്തി കൊണ്ട് ഭരണപക്ഷം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി സ്പീക്കറുടെ അടുത്തെത്തിയാണ് പ്രതിഷേധിച്ചത്. ഭരണപക്ഷവും സീറ്റില്‍ നിന്ന് എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. അതേസമയം വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. നിയമസഭ അനിശ്ചികാലത്തേക്ക് പിരിഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10