Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഐ സമ്മേളനത്തില്‍ കാനത്തിന് വിമർശനം; 42 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്‍റെ മുഖമല്ലെന്നും പ്രതിനിധികള്‍

സിപിഐ സമ്മേളനത്തില്‍ കാനത്തിന് വിമർശനം; 42 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്‍റെ മുഖമല്ലെന്നും പ്രതിനിധികള്‍
Kanam Rajendran Pinarayi Vijayan   തിരുവനന്തപുരം: സിപിഐ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷ വിമർശനം. ആനി രാജക്കെതിരായ എം.എം മണിയുടെ പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം.  മുതിർന്ന സിപിഐ നേതാവ് ആനി രാജയെ സിപിഎം നേതാവ് എം.എം മണി വിമർശിച്ചപ്പോൾ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഐ യോഗത്തില്‍ വിമർശനമുയർന്നു. പല പ്രശ്നങ്ങളിലും ഇടപെടല്‍ നടത്താന്‍ സിപിഐക്ക് കഴിയുന്നില്ല. സിൽവർലൈൻ പോലെ ഗുരുതര പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്ന പദ്ധതികളില്‍ പോലും സിപിഐക്ക് നിലപാടെടുക്കാന്‍ കഴിയുന്നില്ല.  കെഎസ്ഇബിയെയും കെഎസ്ആർടിസിയെയും സർക്കാർ തകർക്കുകയാണെന്നും വിമർശനം ഉണ്ടായി. കൃഷി മന്ത്രി പി പ്രസാദിനും വകുപ്പിനും വിമര്‍ശനമുണ്ട്. നാട്ടില്‍ വിലക്കയറ്റം അതിരൂക്ഷമാകുമ്പോള്‍ നോക്കുകുത്തിയായി വകുപ്പ് മാറുന്നു. പച്ചക്കറി വില കൂടുമ്പോള്‍ വില കുറച്ച് നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ ഓരോ ദിവസവും പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഐ സമ്മേളനത്തില്‍ വിമർശനമുയർന്നു. ജനങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒറ്റപ്പെട്ടു. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്‍റെ മുഖമല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. സിപിഐയുടെ വകുപ്പുകൾ സിപിഎം ഹൈജാക്ക്‌ ചെയ്യുന്നതായും സിപിഐ സമ്മേളനത്തില്‍ വിമർശനമുയർന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in