Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"സർക്കാർ ആശുപത്രികളിൽ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും; കോഴിക്കോട് വെർച്വൽ ഓട്ടോപ്സി വരുന്നു": മന്ത്രി കെ. മുരളീധരൻ

"സർക്കാർ ആശുപത്രികളിൽ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും; കോഴിക്കോട് വെർച്വൽ ഓട്ടോപ്സി വരുന്നു": മന്ത്രി കെ. മുരളീധരൻ

കടനാട്: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണത്തിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുകയെന്നതാണ് സർക്കാരിന്റെ നയം. ഈ വിഷയത്തിൽ അടുത്താഴ്ച മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും സാധ്യമായ നിയമനങ്ങൾ ഉടൻ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികളിൽ റോബോട്ടിക് ചികിത്സ ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ കൊണ്ടുവരുമെന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ഓട്ടോപ്സിക്കുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഹെൽത്ത് ഗ്രാന്റിൽ നിന്ന് 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് ഈ മെയിൻ സെന്റർ നിർമ്മിച്ചിരിക്കുന്നത്. പ്രദേശവാസികൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങളും ആരോഗ്യപരിപാലന പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കാൻ കേന്ദ്രം സഹായിക്കും.

ഒപി സേവനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, നവജാത ശിശു സംരക്ഷണം, ഗർഭകാല പരിചരണം, സൗജന്യ മരുന്നും ലാബ് പരിശോധനകളും, കുടുംബാസൂത്രണം, കൗമാര-വയോജന ആരോഗ്യ സംരക്ഷണം, സാന്ത്വന പരിചരണം, മാനസിക ആരോഗ്യം, ക്യാൻസർ സ്ക്രീനിംഗ് എന്നിവ കേന്ദ്രത്തിൽ ലഭ്യമാകും. കൂടാതെ ഇ-സഞ്ജീവനി ടെലി കൺസൽട്ടേഷൻ, ബോധവൽക്കരണ ക്ലാസുകൾ, വിഷയാധിഷ്ഠിത ക്ലിനിക്കുകൾ, പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പുകൾ എന്നിവയും കേന്ദ്രത്തിന്റെ ഭാഗമായി പ്രവർത്തിക്കും.

മണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ്. പ്രീത തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in