Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എസ്.എസ്.എൽ.സി പരീക്ഷാഫലം വൈകിയേക്കും; കാരണം തുടർച്ചയായ അവധി ദിവസങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പും

എസ്.എസ്.എൽ.സി പരീക്ഷാഫലം വൈകിയേക്കും;  കാരണം തുടർച്ചയായ അവധി ദിവസങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പും
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം വൈകും. മെയ് ആദ്യവാരം പ്രസിദ്ധീകരിക്കാറുള്ള ഫലം രണ്ടാംവാരം അവസാനത്തിൽ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.  മാർച്ച് 13ന് ആരംഭിച്ച പരീക്ഷ നാളെയാണ് അവസാനിക്കുക. ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതും മാർക്ക് എങ്ങനെ നിർണയിക്കണമെന്നതും സംബന്ധിച്ചുള്ള നിർദേശം നൽകുന്നതിനായി സ്‌കീം ഫൈനലൈസേഷൻ ക്യാംപുകൾ ഏപ്രിൽ രണ്ട്, മൂന്ന് തിയതികളിൽ നടക്കും. ഏപ്രിൽ അഞ്ചിനാണ് മൂല്യനിർണയം തുടങ്ങുക. മൂല്യനിർണയ ക്യാംപുകളിലെ ചീഫ് എക്സാമിനർമാരുടെയും അസിസ്റ്റന്റ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ 29ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംസ്ഥാനത്താകെ 54 കേന്ദ്രീകൃത മൂല്യനിർണയ ക്യാംപുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒറ്റഘട്ടമായി നടത്തുന്ന രീതിക്കുപകരം ഈ വർഷം രണ്ടുഘട്ടമായാണ് മൂല്യനിർണയം നടക്കുന്നത്. ആദ്യഘട്ടം 13ന് അവസാനിക്കും. തുടർച്ചയായ അവധി ദിവസങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവക്കു ശേഷം രണ്ടാംഘട്ട മൂല്യനിർണയം ഏപ്രിൽ 25ന് ആരംഭിച്ച് മെയ് രണ്ടിന് അവസാനിക്കും. 14 ദിവസമാണ് മൂല്യനിർണയം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in