Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ശ്രീനാഥ് ഭാസിയുടെ ‘ക്രെഡിറ്റ് സ്കോർ’ തീയേറ്ററുകളിലേക്ക്; കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

ശ്രീനാഥ് ഭാസിയുടെ ‘ക്രെഡിറ്റ് സ്കോർ’ തീയേറ്ററുകളിലേക്ക്; കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ക്രെഡിറ്റ് സ്കോർ’ തീയേറ്ററുകളിൽ എത്തിക്കാൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. "എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ്" എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

ഇഎഫ്ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. സീ മ്യൂസിക് ഓഡിയോ അവകാശം സ്വന്തമാക്കിയ ചിത്രം സിനിപോളിസ് വഴി ഓൾ ഇന്ത്യ റിലീസായാണ് എത്തുത്തത്. 2026-ൽ തന്നെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പുറത്തുവിടും. സുഹാസിനി മണിരത്നം, സാബുമോൻ, ലെന, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, ബാലാജി ശർമ, പ്രമോദ്, അയ്യപ്പ ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അണിയറപ്രവര്‍ത്തകര്‍: ഛായാഗ്രഹണം: പ്രദീപ് നായര്‍ | എഡിറ്റിംഗ്: ജെകെ, സംഗീതം: പി എസ് ജയഹരി | വരികള്‍: വിനായക് ശശികുമാര്‍, സംഭാഷണം: അര്‍ജുന്‍ ടി എസ് | കലാസംവിധാനം: ത്യാഗു തവനൂര്‍, ആക്ഷന്‍: മാഫിയ ശശി | പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മുരുകന്‍ എസ്, റീ-റെക്കോര്‍ഡിംഗ് മിക്‌സിംഗ്: ഡോ. ആഷിഷ് ജോസ് ഇല്ലിക്കല്‍ | സൗണ്ട് ഡിസൈന്‍: അനൂപ് അനില്‍കുമാര്‍, വസ്ത്രാലങ്കാരം: ബുസി ബേബി ജോണ്‍ | മേക്കപ്പ്: പ്രദീപ് വിതുര, പിആര്‍ഒ: ശബരി | ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍



Related articles

See all
Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

കല്യാണത്തിന് പിന്നാലെ ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ വിജയ്‌യും രശ്മികയും; 'രണബാലി'യിലെ ലിറിക്കൽ...

Popular News

സുഡാനി ഫ്രം നൈജീരിയ'യിലെ സ്നേഹമയിയായ ഉമ്മ;ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in