Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുട്ടികള്‍ക്കെതിരെ ഓണ്‍ലൈന്‍ ലൈംഗികാതിക്രമം: പ്രത്യേക പോലീസ് സംഘം നിലവില്‍ വന്നു

കുട്ടികള്‍ക്കെതിരെ ഓണ്‍ലൈന്‍ ലൈംഗികാതിക്രമം: പ്രത്യേക പോലീസ് സംഘം നിലവില്‍ വന്നു
ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പോലീസ് കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ എന്നപേരില്‍ ഒരു പ്രത്യേക സംഘത്തിന് കേരള പോലീസ് രൂപം നല്‍കി. തിരുവനന്തപുരം റേഞ്ച് ഐ.ജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിനാണ് സ്‌പെഷ്യല്‍ ടീമിന്റെ പൂര്‍ണ ചുമതല. കേരള പോലീസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നോഡല്‍ ഓഫീസറായ ക്രൈം ബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നേരിട്ടുളള മേല്‍നോട്ടത്തിലാവും പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം. ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഡിജിറ്റല്‍ സംവിധാനം സജ്ജീകരിക്കുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നത് കണ്ടെത്തുന്നതിനായി സൈബര്‍ പട്രോളിംഗ് നടത്തുക, അത്തരത്തിലുണ്ടാകുന്ന ചൂഷണം തടയുക, അത്തരം സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊളളുക, മാതാപിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ കുട്ടികള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ പറ്റി അറിയിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക എന്നിവയാണ് സംഘത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാര്‍, റെയില്‍വേ പോലീസ് സൂപ്രണ്ട് മെറിന്‍ ജോസഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി, പോലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍.എ.വി എന്നിവര്‍ ഉള്‍പ്പെടെ 13 പേര്‍ സംഘത്തില്‍ ഉണ്ടായിരിക്കും.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in