കുതിച്ചുയർന്ന് സ്വർണ വില; പവന് ഇന്നത്തെ വിപണി വില 53720 രൂപ
Jaihind TV News Report
Jaihind TV Web Desk
August 28, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കൂടിയത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 53720 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ച പവന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഈ ആഴ്ച ഇതുവരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 5555 രൂപയാണ്. വെള്ളിയുടെ വില ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10