RAIN| മഴയ്ക്ക് നേരിയ ശമനം; ജാഗ്രത തുടരണം
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 09, 2026
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. എങ്കിലും മഴക്കെടുതികള്‍ തുടരുകയാണ്. അതേസമയം, ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കാലം രൂപപ്പെട്ടാല്‍ ഏറ്റവും ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍. ഡാമിലെ ജലനിരപ്പ് 130 അടിയായി. 130.45 അടിയാണ് ഡാമിലെ ജലനിരപ്പ്.
അതേസമയം, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് നാളെ കൂടി തുടരും. സംസ്ഥാനത്ത് 177 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 2087 കുടുംബങ്ങളിലെ 6945 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
അതേസമയം ഇടുക്കിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയിട്ടുണ്ട്. മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ജലവിനോദങ്ങളായ ബോട്ടിങ് ഉള്‍പ്പെടെ ഉള്ളവയുടെ നിയന്ത്രണം നീക്കിയിട്ടില്ല. എന്നാല്‍ മറ്റിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10