MASAPPADI CASE| കേസില്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മകളായതിനാല്‍; ഹര്‍ജിയിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ല: മാസപ്പടി കേസില്‍ സത്യവാങ്മൂലം നല്‍കി വീണ വിജയന്‍
Jaihind TV News Report
Jaihind TV Web Desk
June 11, 2025
1 min read
•
Updated: June 09, 2026
മാസപ്പടി കേസില്‍ സത്യ വാങ്മൂലം നല്‍കി എക്‌സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയന്‍. താന്‍ വിദ്യാഭ്യാസ സമ്പന്നയായ യുവതിയാണെന്നും തന്നെ കേസില്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മകളായതിനാലെന്നുമാണ് വാദം. പൊതു താല്‍പര്യ ഹര്‍ജി തന്നെ ബോധപൂര്‍വ്വം മോശക്കാരിയായി ചിത്രീകരിക്കാന്‍ വേണ്ടിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിയിലെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മറുപടി സത്യവാങ്മൂലത്തില്‍ വീണ വിജയന്‍ വ്യക്തമാക്കി.
മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയും മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് തന്റെ അഞ്ച് പതിറ്റാണ്ട് കാലത്തെ പൊതുജീവിതമെന്ന് സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10