തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് സിക്കിമിലെ ഗ്യാൽഷിംഗ് ജില്ലയിലുള്ള റിമ്പി ഗ്രാമത്തിൽ വൻ ഉരുൾപൊട്ടൽ. സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ മുപ്പതോളം വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോവുകയും പൂർണ്ണമായി തകരുകയും ചെയ്തു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, ദുരന്തബാധിതരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി. ദുരന്ത മേഖലയിൽ അടിയന്തര ജാഗ്രത പാലിക്കാനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രാദേശിക ഭരണകൂടത്തിന് അദ്ദേഹം നിർദേശം നൽകി. പ്രദേശവാസികളുടെ പുനരധിവാസത്തിനും സുരക്ഷയ്ക്കുമായി ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചു വരികയാണ്.
സിക്കിമിൽ വൻ ഉരുൾപൊട്ടൽ: സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ 30-ഓളം വീടുകൾ ഒലിച്ചുപോയി