കോഴിക്കോട്: കോഴിക്കോട് പയ്യോളി നഗരസഭയിലെ തച്ചന്കുന്നില് മൂന്ന് വയസ്സുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെത്തുടര്ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയ കുട്ടിയുടെ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്.
കുട്ടിയുടെ ആരോഗ്യനില ഇപ്പോള് തൃപ്തികരമാണെന്നും, നിലവില് കുട്ടി ആശുപത്രി വിട്ടതായും അധികൃതര് അറിയിച്ചു. വീട്ടിലെ മറ്റ് അംഗങ്ങള്ക്ക് രോഗബാധയൊന്നും കണ്ടെത്തിയിട്ടില്ല.
പ്രദേശത്ത് രോഗപ്പകര്ച്ച തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് പ്രതിരോധ നടപടികള് ഊര്ജിതമാക്കിയിട്ടുണ്ട്.
കോഴിക്കോട് പയ്യോളിയില് മൂന്ന് വയസ്സുകാരന് ഷിഗല്ല സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരം