Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടലാക്രമണം നടന്ന തീരദേശ മേഖലകള്‍ സന്ദർശിച്ച് ശശി തരൂർ; ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അടിയന്തിരമായി സഹായം നൽകണമെന്ന് ആവശ്യം

കടലാക്രമണം നടന്ന തീരദേശ മേഖലകള്‍ സന്ദർശിച്ച് ശശി തരൂർ; ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അടിയന്തിരമായി സഹായം നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കഴിഞ്ഞദിവസം കടലാക്രമണം ദുരന്തം വിതച്ച തീരദേശ മേഖലക്ക് സാന്ത്വനവുമായി തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. വിഴിഞ്ഞം പൂവാറിലെ കടലാക്രമണ മേഖലകൾ ഉൾപ്പെടെ ദുരിതബാധിത മേഖലകൾ ശശി തരൂർ സന്ദർശിച്ചു. തീരദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അടിയന്തിരമായി സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപ്രതീക്ഷിത കടൽക്കയറ്റം ദുരിതം വിതച്ച തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിലെ ദുരിത ബാധിതർക്കു ആശ്വാസവുമായിട്ടാണ് ശശി തരൂർ എത്തിയത്. വിഴിഞ്ഞം പൂവാറിലെ കടലാക്രമണ മേഖലകൾ ഉൾപ്പെടെ ദുരിതബാധിത മേഖലകൾ അദ്ദേഹം സന്ദർശിച്ചു. ദുരിതബാധിത മേഖലയിൽ എത്തിയ ശശി തരൂരിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ ദുരന്തത്തിന്‍റെ ഭീകരത വിശദീകരിച്ചു. തീരദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അടിയന്തിരമായി സഹായം നൽകണമെന്ന് ശശിതരൂർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് നൽകി. കള്ളക്കടൽ എന്ന പ്രതിഭാസമാണ് കഴിഞ്ഞദിവസം കേരളത്തിന്‍റെ തീരദേശ മേഖലയിൽ ദുരന്തം വിതച്ചത്. അപ്രതീക്ഷിത കടലാക്രമണത്തിൽ കോടികളുടെ നാശനഷ്ടമാണ് തീരദേശ മേഖലയിലുണ്ടായത്. കള്ളക്കടൽ പ്രതിഭാസം ഏതാനും ദിവസം നീണ്ടുനിൽക്കുമെന്നതിനാൽ തീരമേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in