'ഞങ്ങൾക്ക് ഞായറാഴ്ച അഞ്ച് മണിവരെ കാത്തിരിക്കാൻ സമയമില്ല'; മോദിയുടെ ആഹ്വാനത്തെ ട്രോളി ശശി തരൂർ
Jaihind TV News Report
Jaihind TV Web Desk
March 20, 2020
1 min read
•
Updated: June 10, 2026
കൊവിഡ് കാലത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പാത്രങ്ങൾ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ ട്രോളി ശശി തരൂർ എം.പി. മമ്മൂട്ടി ചിത്രം മായാവിയിലെ ഗാനരംഗം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു തരൂരിന്‍റെ പരിഹാസം. 'രാജ്യത്ത് മറ്റുള്ളവർ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പേയാണ് മലയാള സിനിമ. ഞങ്ങൾക്ക് ഞായറാഴ്ച അഞ്ച് മണിവരെ കാത്തിരിക്കാൻ സമയമില്ല'- ട്വീറ്റിനൊപ്പം തരൂർ കുറിച്ചു.
https://twitter.com/ShashiTharoor/status/1240948186660786177
കോവിഡ് വ്യാപനം തടയാൻ ജനത കർഫ്യൂ പ്രഖ്യാപിക്കുകയാണെന്നും രാവിലെ ഏഴ് മണിമുതൽ രാത്രി ഒൻപത് വരെ ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകപരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10