കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന എയര്‍ അറേബ്യ വിമാനം (G9 454) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
വിമാനത്തിന്റെ എന്‍ജിനില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. കൊച്ചിയില്‍ വെച്ച് നടത്തിയ അടിയന്തര സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിമാനം പിന്നീട് കോഴിക്കോട്ടേക്ക് യാത്ര തുടര്‍ന്നു.
സാങ്കേതിക തകരാര്‍; ഷാര്‍ജ-കോഴിക്കോട് എയര്‍ അറേബ്യ വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ്