Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

അവഗണിച്ച് റഹീം, മറുപടി നൽകി ഷാഫി പറമ്പിൽ; നന്ദി പറഞ്ഞ് ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്, വൈറൽ

അവഗണിച്ച് റഹീം, മറുപടി നൽകി ഷാഫി പറമ്പിൽ; നന്ദി പറഞ്ഞ് ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്, വൈറൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എയ്ക്ക് നന്ദി പറഞ്ഞുള്ള ഡിവൈഎഫ്ഐ നേതാവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് നീട്ടുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ചാലക്കുടി മണ്ടിക്കുന്നു ഡി വൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കൂടി ആയ കൈലാസ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എയ്ക്കും ഫേസ്ബുക്കിൽ സന്ദേശമയച്ചിരുന്നു. റഹീം സന്ദേശത്തെ അവഗണിച്ചപ്പോൾ ഷാഫി പറമ്പിൽ മറുപടി നൽകുകയായിരുന്നു. എപ്പോഴും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളപ്പോൾ ബന്ധപ്പെടാൻ ഓഫീസ് നമ്പറും ഷാഫി പറമ്പിൽ നൽകി. തന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും താൻ ഒരു സഖാവാണെന്നറിഞ്ഞിട്ടും തന്നെ സഹായിക്കാൻ തയാറായ ഷാഫിയോടുള്ള സ്നേഹവും നന്ദിയും എപ്പോഴുമുണ്ടാകുമെന്നും കൈലാസ് കുറിച്ചു.

Related articles

See all
Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

മുൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആന്റോ അഗസ്റ്റിൻ; വീട് തന്റേതല്ലെന്ന വാദം പൊളിഞ്ഞു, ആന്...

Popular News

ആന്റോയുടെ മൊഴിയിൽ ഇനി മറുപടി പറയേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഒ. ജെ. ജനീഷ്

Popular News

ഇടിമിന്നലും കാറ്റും ശക്തമാകും; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്