Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എംജി സർവകലാശാല സെനറ്റ്-സ്റ്റുഡന്‍റസ് കൗൺസിൽ തിരഞ്ഞെടുപ്പില്‍ അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ; കെഎസ്‌യു സ്ഥാനാർത്ഥികള്‍ക്ക് ക്രൂര മർദ്ദനം

എംജി സർവകലാശാല സെനറ്റ്-സ്റ്റുഡന്‍റസ് കൗൺസിൽ തിരഞ്ഞെടുപ്പില്‍ അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ; കെഎസ്‌യു സ്ഥാനാർത്ഥികള്‍ക്ക് ക്രൂര മർദ്ദനം
  കോട്ടയം: എംജി സർവകലാശാല സെനറ്റ്-സ്റ്റുഡന്‍റസ് കൗൺസിൽ തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ അതിക്രമം. കെഎസ്‌യു സ്ഥാനാർത്ഥികളെഎസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു. പോളിംഗ് സമയം കഴിഞ്ഞ് എസ്‌എഫ്ഐ പ്രവർത്തകർ പോളിംഗ് ബൂത്തിലേക്ക് ഇരച്ചു കയറുകയത് തടയാൻ ശ്രമിച്ച കെഎസ്‌യു സ്ഥാനാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എസ്എഫ്ഐ ആക്രമണത്തില്‍ പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സെനറ്റിലേക്ക് മത്സരിക്കുന്ന കെഎസ്‌യു സംസ്ഥാന ഭാരവാഹി പ്രിയ സി.പി., വിഷ്ണു പ്രസാദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്‍റെ പേരിലും കള്ള വോട്ട് തടയാൻ ശ്രമിച്ചതിന്‍റെ പേരിലുമാണ് എസ്എഫ്ഐ ആക്രമണം.  പോളിംഗ് ബൂത്തിനു മുന്നിൽ വെച്ച് യാതൊരു പ്രകോപനവും കൂടാതെ ഇവരെ മർദ്ദിക്കുകയായിരുന്നു. പോളിംഗ് സുതാര്യമാക്കണമെന്നും സ്ഥാനാർത്ഥികൾക്ക് സംരക്ഷണം നൽകണമെന്നുമുള്ള കോടതി വിധി നിലനിൽക്കെയാണ് എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടത്. എസ്എഫ്ഐ പ്രവർത്തകർക്ക് കള്ളവോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് ചുമതല ഉള്ള ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുകയാണെന്ന് എംജി സർവകലാശാലയുടെ ചുമതലയുള്ള കെഎസ്‌യു സംസ്ഥാന കൺവീനർ ആഘോഷ് വി. സുരേഷ്, ജനറല്‍ സെക്രട്ടറി അൽ അമീൻ അഷ്റഫും എന്നിവർ പ്രതികരിച്ചു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in