Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രമ്യാ ഹരിദാസ് എം.പിയുടെ വാഹനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം ; അസഭ്യവർഷം, കൊല്ലുമെന്ന് ഭീഷണി

രമ്യാ ഹരിദാസ് എം.പിയുടെ വാഹനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം ; അസഭ്യവർഷം, കൊല്ലുമെന്ന് ഭീഷണി
തിരുവനന്തപുരം : ആലത്തൂർ എം.പി രമ്യ ഹരിദാസിന്‍റെ വാഹനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം. വെഞ്ഞാറമൂട്ടിൽ വച്ച് എസ്.എഫ്.ഐ പ്രവർത്തകർ  കരിങ്കൊടിയുമായി എം.പിയുടെ വാഹനം തടയുകയായിരുന്നു. അസഭ്യവർഷത്തോടെയായിരുന്നു പ്രവര്‍ത്തകര്‍ എം.പിയുടെ വാഹനത്തിന് നേരെ ഇരച്ചെത്തിയത്. കൊല്ലുമെന്ന് ആക്രോശിച്ചതായും പരാതിയുണ്ട്. എം.പിയുടെ വാഹനം കടന്നു വരുന്നതിനിടെ വെഞ്ഞാറമൂട്ടിൽ ധർണ നടത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരാണ് കരിങ്കൊടിയുമായി വാഹനം തടഞ്ഞത്. പൊലീസ് നോക്കിനില്‍ക്കെയാണ്  എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എം.പിയുടെ വാഹനം തടഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അസഭ്യവർഷം നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യാ ഹരിദാസ് എം.പി പറഞ്ഞു. ഒരു സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ അസഭ്യവർഷവും അതിക്രമവുമാണ് പ്രവര്‍ത്തകർ നടത്തിയതെന്നും എം.പി പ്രതികരിച്ചു.

Related articles

See all
Latest News

ഐ ഫോണ്‍ വിവാദം : അപവാദം പ്രചരിപ്പിച്ച കോടിയേരി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Latest News

ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി മാപ്പ് പറയണം ; നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ്...

Latest News

ലൈഫില്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ല ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

Latest News

ജലീലിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫ്; മന്ത്രിയെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും

Save your stories

Sign in