Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പോലീസ് ജീപ്പ് അടിച്ചുതകര്‍ത്തു; വീണ്ടും പോലീസിന് നേരെ കൈയ്യേറ്റം, സംഭവം പ്രതിയെ തിരഞ്ഞെത്തിയപ്പോള്‍

പോലീസ് ജീപ്പ് അടിച്ചുതകര്‍ത്തു; വീണ്ടും പോലീസിന് നേരെ കൈയ്യേറ്റം, സംഭവം പ്രതിയെ തിരഞ്ഞെത്തിയപ്പോള്‍
തൃശൂർ: പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത സംഭവത്തിന് തൊട്ടു പിന്നാലെ വീണ്ടും പോലീസിന് നേരെ കൈയ്യേറ്റം. ജീപ്പ് തകര്‍ത്ത പ്രതിയെ തിരഞ്ഞെത്തിയ ഡ‍ിവൈഎസ്‌പിയെയാണ് എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. എസ് എഫ് ഐ പ്രവർത്തകരുടെ താമസ സ്ഥലത്ത് പ്രതിയെ തിരഞ്ഞെത്തിയപ്പോഴാണ് സംഭവം. തുടർന്ന പോലീസ് വീണ്ടും ലാത്തി വീശി. അതേസമയം പോലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസിന്‍റെ കസ്റ്റഡിയിലാണ്. മുഖ്യപ്രതി നിധിനായി തെരച്ചിൽ തുടരുകയാണ്.  ചാലക്കുടി ഐടിഐയിൽ വിദ്യാര്‍ത്ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികൾ വിജയിച്ചിരുന്നു. പിന്നാലെ ആഹ്ലാദ പ്രകടനവും നടന്നു. ഇത് കഴിഞ്ഞ് മടങ്ങും വഴി പുറകിലുണ്ടായിരുന്ന പോലീസ് ജീപ്പ് ഇവര്‍ ആക്രമിക്കുകയായിരുന്നു. ഡിവൈഎഫ് നേതാവ് നിധിൻ പൊലീസ് ജീപ്പിന് മുകളിൽ കയറി വടി ഉപയോഗിച്ച് ജീപ്പിന്‍റെ മുൻവശത്തെ ചില്ല് പൂര്‍ണമായും അടിച്ചുതകര്‍ത്തു. ജീപ്പിൽ പോലീസുകാര്‍ ഇരിക്കെയാണ് ആക്രമണം നടന്നത്

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in