Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎസ്‌യു പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം; പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

കെഎസ്‌യു പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം; പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
  തിരുവനന്തപുരം: ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു വനിതാ പ്രവർത്തകയെ മർദ്ദിച്ച കേസിൽ എല്ലാ പ്രതികളുടേയും ജാമ്യം തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കെഎസ്‌യു പ്രവർത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകനെയും പോലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി ഗോകുൽ രവിയാണ് അറസ്റ്റിലായത്. കെഎസ്‌യു പ്രവർത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തിലും എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു എസ്എഫ്ഐയുടെ അഴിഞ്ഞാട്ടം. പോലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ടായിരുന്നു എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. കോളേജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കമുള്ളവരെ എസ്എഫ്ഐ പ്രവർത്തകർ മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in