Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സഹോദരിക്കെതിരെ DYFI നേതാവിന്‍റെ ലൈംഗികാതിക്രമം; പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ പോലീസ്

സഹോദരിക്കെതിരെ DYFI നേതാവിന്‍റെ ലൈംഗികാതിക്രമം; പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ പോലീസ്
മലപ്പുറം: സഹോദരിക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ലൈംഗികാതിക്രമം. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 21വയസുകാരിയാണ് സഹോദരനിൽ നിന്ന് രക്ഷ തേടുന്നത്. പരാതി നൽകി ദിവസങ്ങൾ പിന്നിട്ടെങ്കിലും അറസ്റ്റ് വൈകിപ്പിച്ച് ഡി.വൈ.എഫ്.ഐ നേതാവിനെ സംരക്ഷിക്കുകയാണ് പാണ്ടിക്കാട് പോലീസ്. മലപ്പുറം പാണ്ടിക്കാട്ടെ ഡി.വൈ.എഫ്.ഐ നേതാവാണ് പെൺകുട്ടി ആരോപണം ഉന്നയിക്കുന്ന സഹോദരൻ. ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും യുവനേതാവ് പെൺകുട്ടിയെ  ഭീഷണിപ്പെടുത്തി. https://youtu.be/Vaaee6vTrMc സഹോദരന്‍റെ  ലൈംഗികാതിക്രമത്തിൽ  മാനസികമായി തളർന്ന പെൺകുട്ടി പത്തൊമ്പതാം വയസിൽ വിവാഹിതയായെങ്കിലും ബന്ധം വേർപ്പെടുത്തി. ഇത് എന്തിനുമുള്ള ലൈസൻസായി കണ്ടായിരുന്നു പിന്നീട് സഹോദരൻറെ അതിക്രമം. സഹോദരനെതിരെ പരാതി നൽകിയെങ്കിലും ഡി.വൈ.എഫ്.ഐ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്. പെൺകുട്ടിക്ക് പഠനം പൂർത്തിയാക്കണം. ജോലി നേടണം. ആഗ്രഹങ്ങൾ  ഒരുപാടുണ്ട്. രക്തബന്ധം മറന്ന് യുവനേതാവ്  ചമയുന്ന സഹോദരനെ  നിയമത്തിന് മുന്നിലെത്തിച്ചേ മതിയാകൂ.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Kerala

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 1...

Kerala

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍

Kerala

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സം...

Save your stories

Sign in