Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സംഭവം മലപ്പുറത്ത്

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സംഭവം മലപ്പുറത്ത്
  മലപ്പുറം: നിലമ്പൂർ വഴിക്കടവില്‍ യാത്രക്കാരിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കരയിലെ കാട്ടില്‍കൊണ്ടുപോയാണ് ക്രൂരപീഡനത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മരുത അയ്യപ്പന്‍പെട്ടിയിലെ ഓട്ടോ ഡ്രൈവര്‍ ജലീഷ് ബാബുവിനെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. വഴി മാറ്റി മാമങ്കരയിലെ കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സന്ധ്യക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി ഡ്രൈവറായ പ്രതി ആളൊഴിഞ്ഞ കാടിനടുത്തുള്ള ഇരുൾകുന്ന് എന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സഹായത്തിനായി ഹെല്‍പ്പ് ലൈന്‍ നമ്പർ 1091 സ്ത്രീകൾ സുരക്ഷാ പ്രശ്‌നങ്ങൾ നേരിട്ടാൽ ഏതുസമയത്തും 1091 എന്ന ഹെൽപ് ലൈന്‍ നമ്പറിൽ വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണിത്. വിളിക്കുന്നയാളുടെ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ ഉടനെത്തും. ബസിലോ പൊതുവഴിയിലോ വീട്ടിലോ ആയാൽ പോലും ഈ നമ്പരില്‍ വിളിക്കാം.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Kerala

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 1...

Kerala

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍

Latest News

മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവം: കേസെടുത്ത് വനം വകുപ്പ്; ജെസിബി ഡ്രൈവർ കസ്റ്റഡിയില...

Save your stories

Sign in