Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈംഗിക ആരോപണം; ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രഞ്ജിത്ത് രാജിവച്ചു

ലൈംഗിക ആരോപണം; ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രഞ്ജിത്ത് രാജിവച്ചു
  തി​രു​വ​ന​ന്ത​പു​രം: ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവെച്ച് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സ​ർ​ക്കാ​രി​ന് രാജി​ക്ക​ത്ത് കൈ​മാ​റി​യ​ത്. അ​പ​മ​ര്യാ​ദ​മാ​യി പെ​രു​മാ​റി​യെ​ന്ന ബം​ഗാ​ളി നടി ശ്രീ​ലേ​ഖ മി​ത്ര​യു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് രാ​ജി. ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ര​ഞ്ജി​ത്തി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ച​ല​ചി​ത്ര അ​ക്കാ​ദ​മി അധ്യക്ഷസ്ഥാ​ന​ത്തു​നി​ന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ര​ഞ്ജി​ത്ത് രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ  സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് യൂത്ത് കോൺഗ്രസും മുന്നറിയിപ്പ് നൽകിയിരുന്നു. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്‍ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in