Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ മുഹമ്മദാലി അന്തരിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ മുഹമ്മദാലി അന്തരിച്ചു
കൊച്ചി: മുതിർന്ന കോൺ​ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന കെ മുഹമ്മദലി അന്തരിച്ചു. 73 വയസായിരുന്നു. രാവിലെ 7 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം. ആറു തവണ ആലുവ നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. ആലുവ പട്ടരുമഠം കൊച്ചുണ്ണിയുടെയും നബീസയു‌ടെയും മകനായി 1946 മാർച്ച് 17 നാണ് ജനനം. കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവേശം. യൂത്ത് കോൺ​ഗ്രസ് ജില്ലാ, സംസ്ഥാന ഭരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. 1970ൽ എറണാകുളത്ത് നടന്ന യൂത്ത് കോൺ​ഗ്രസ് റാലിയിൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ​ഗാന്ധിയെ പങ്കെടുപ്പിച്ചത്  പ്രശസ്തി നേടിക്കൊടുത്തു. എഐസിസി അം​ഗം, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം, കോൺ​ഗ്രസ് പാർലമെന്‍ററി പാർട്ടി വിപ്പ്, എംജി, കുസാറ്റ് സർവകലാശാലാ സെനറ്റ് അം​ഗം, കെടിഡിസി ഡയറക്ടർ, സിയാൽ ഡയറക്റ്റർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. നസീം ബീവിയാണ് ഭാര്യ. രണ്ട് മക്കൾ.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in