SCHOOL OPENING| സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കും; ഇനി മുതല്‍ ഹൈസ്‌കൂളില്‍ അധിക അരമണിക്കൂര്‍
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 10, 2026
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴ ജില്ലയിലെ കലവൂര്‍ ഗവ ഹൈസ്‌കൂളിലാണ് നടക്കുന്നത്. അതേസമയം ഹൈസ്‌കൂളില്‍ അധിക അരമണിക്കൂര്‍ ഈ അധ്യായന വര്‍ഷം മുതല്‍ ആരംഭിക്കും.
മധ്യവേനലവധിക്ക് ശേഷം കാലവര്‍ഷത്തിന്റെ അകമ്പടിയോടെ നാളെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്കെത്തും. പുതിയ ടൈംടേബിളോടെ, അധിക അരമണിക്കൂറോ ടെയുള്ള മാറ്റങ്ങളോടെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ഹൈസ്‌കൂള്‍ ക്ലാസുകള്‍ രാവിലെയും ഉച്ചയ്ക്കും 15 മിനിറ്റ് വീതം വര്‍ദ്ധിപ്പിക്കും. ക്ലാസുകള്‍ രാവിലെ 9.45 ന് ആരംഭിച്ച് വൈകുന്നേരം 4.15 ന് അവസാനിക്കും. 1100 മണിക്കൂര്‍ പഠന സമയം ഉറപ്പാക്കാന്‍ ഹൈസ്‌കൂളുകള്‍ക്ക് ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസങ്ങളായിരിക്കും. തുടര്‍ച്ചയായി ആറ് പ്രവൃത്തി ദിവസങ്ങള്‍ ഇല്ലാത്ത ആഴ്ചകളില്‍ ശനിയാഴ്ച ക്ലാസുകള്‍ നടക്കും. ഇത് 204 പ്രവൃത്തി ദിവസങ്ങള്‍ ഉറപ്പാക്കുന്നു. യൂപി ക്ലാസുകളില്‍ 1000 മണിക്കൂര്‍ പഠനം ഉറപ്പാക്കാന്‍ രണ്ട് ശനിയാഴ്ച ക്ലാസുകള്‍ ക്രമീകരിക്കും. നിലവില്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4.45 വരെയാണ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം അധിക സമയത്തില്‍ ആശങ്കകളും അധ്യാപകര്‍ പ്രകടിപ്പിക്കുന്നുണ്ട്. ടൈംടേബിള്‍ മാറ്റുന്നത് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് സ്‌കൂളുകള്‍ പറയുന്നു. ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും യുപി, ഹൈസ്‌കൂളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും രണ്ട് വിഭാഗങ്ങള്‍ക്ക് രണ്ട് ടൈംടേബിളുകള്‍ ബുദ്ധിമുട്ടായിരിക്കും. സ്‌കൂള്‍ അസംബ്ലി, പ്രാര്‍ത്ഥന, ഗതാഗത സൗകര്യങ്ങള്‍ എന്നിവ തടസ്സപ്പെടുമെന്നാണ് പരാതി. നാളെ ആലപ്പുഴ ജില്ലയിലെ കലവൂര്‍ ഗവ.ഹൈസ്‌കൂളിലാണ് പ്രവേശനോത്സവം നടക്കുക. രാവിലെ 9.30ന് മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10