Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്‌കൂളിലേക്ക് പോയ കുട്ടികളെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

സ്‌കൂളിലേക്ക് പോയ കുട്ടികളെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
ഇടുക്കി: ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്നു പരാതി. വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ പത്തിലും ഒന്‍പതിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ഇടുക്കി ചപ്പാത്ത് ആറാം മൈല്‍ സ്വദേശി ജയിംസിന്‍റെ മകള്‍ അര്‍ച്ചന, ചീന്തലാര്‍ സ്വദേശി രാമചന്ദ്രന്‍റെ മകള്‍ അഹല്യ എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച സ്‌കൂളിലേക്ക് പോയ ഇവര്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടികളെ കാണാതായി മൂന്നുദിനം പിന്നിടുകയാണ്. തിങ്കളാഴ്ച ക്ലാസ് ടീച്ചര്‍ ഹാജര്‍ എടുത്ത ശേഷം കുട്ടികള്‍ അവധിയായതിനാല്‍ രക്ഷിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. കുട്ടികള്‍ പതിവ് പോലെ സ്‌കൂളി ലേക്ക് പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. പീരുമേട് പൊലീസിലും വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്‌കൂളിലെത്തി വിവരങ്ങള്‍ തിരക്കി. കാണാതായ കുട്ടികള്‍ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികള്‍ സ്‌കൂളധികൃതരോട് അറിയിച്ചു. ഒരാള്‍ യൂണിഫോമും മറ്റെയാള്‍ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികള്‍ പറഞ്ഞു. രണ്ടുപേരും താമസിക്കുന്നത് ഉപ്പുതറ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഉപ്പുതറ പൊലീസ് ഏറ്റെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും പരിചയക്കാരുടെ വീടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in