എസ്.ബി.ഐ ട്രഷറി ആക്രമിച്ച പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റായി നിയമിച്ചു
Jaihind TV News Report
Jaihind TV Web Desk
February 17, 2019
1 min read
•
Updated: June 06, 2026
ദേശീയ പണിമുടക്കിന്റെ മറവില്‍ തിരുവനന്തപുരം എസ.്ബി.ഐ ട്രഷറി ആക്രമിച്ച കേസിലെ പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റായി നിയമിച്ചു. കേസിലെ ആറാം പ്രതിയായ കെ എന്‍ ബിജുരാജിനെയാണ് നോര്‍ത്ത് ജില്ലാ പ്രസിഡന്റാക്കിയത്. വര്‍ക്കലയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍വെച്ചാണ് ബിജുരാജിനെ തെരഞ്ഞെടുത്തത്. സംഘടനാപരമായി അന്വേഷണം നടത്തി വരികയാണെന്നാണ് എന്‍ജിഒ നേതൃത്വത്തിന്റെ ന്യായീകരണം.
എസ്.ബി.ഐ ട്രെഷറി ആക്രമണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത ബിജുരാജ് നിലവില്‍ ജാമ്യത്തിലാണ്. കേസില്‍ എട്ടു പ്രതികളാണുള്ളത്.
ജനുവരി എട്ടിന് ദേശീയ പണിമുടക്കിനോടനുബന്ധിച്ചാണ് തിരുവനന്തപുരം എസ്ബിഐ ട്രഷറി ഓഫീസിന് നേരെ ആക്രമണം നടന്നത്. കെ എല്‍ ബിജുരാജ് ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തി ഓഫീസിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ എന്‍ജിഒ യൂണിയനിലെ ആറ് നേതാക്കള്‍ കീഴടങ്ങിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10