Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വയോജന സംരക്ഷണത്തിന് ‘സായന്തനം’ പദ്ധതി; വിദ്യാർത്ഥികൾക്ക് ‘ടൈം ബാങ്ക്’ ആപ്പ് നടപ്പിലാക്കുമെന്ന് മന്ത്രി റോജി എം. ജോൺ

വയോജന സംരക്ഷണത്തിന് ‘സായന്തനം’ പദ്ധതി; വിദ്യാർത്ഥികൾക്ക് ‘ടൈം ബാങ്ക്’ ആപ്പ് നടപ്പിലാക്കുമെന്ന് മന്ത്രി റോജി എം. ജോൺ

പൊതുസമൂഹത്തിൽ ഒറ്റപ്പെടലും അവഗണനയും മാനസികാരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്ന വയോജനങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതിനായി എൻ.എസ്.എസ് (NSS) വഴി 'സായന്തനം' പദ്ധതി നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു. 2026-2027 വർഷത്തെ സംസ്ഥാന നാഷണൽ സർവീസ് സ്കീം ഉപദേശക സമിതി യോഗത്തിലാണ് മന്ത്രി ഈ പ്രധാന പ്രഖ്യാപനം നടത്തിയത്. വയോജനങ്ങൾക്കായി പുതിയ വകുപ്പ് നിലവിൽ വരുന്ന ഘട്ടത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തെ വയോജന ക്ഷേമ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മാതൃക പിന്തുടർന്ന് വിദ്യാർത്ഥികൾക്കായി 'ടൈം ബാങ്ക്' പദ്ധതിയും ആരംഭിക്കും. വയോജന ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കോളേജ് വിദ്യാർത്ഥികൾക്ക് കോഴ്സുകളിലും ജോലികളിലും വെയിറ്റേജ് നൽകുന്ന രീതിയിലാണ് ഇത് ക്രമീകരിക്കുന്നത്. എൻ.എസ്.എസ് സപ്തദിന ക്യാമ്പുകളിൽ വയോജനങ്ങളുമായി സംവദിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തനം. വിദഗ്ധരുടെ പരിശീലനത്തോടെ ആരംഭിക്കുന്ന ഈ സേവനം പിന്നീട് എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയിലേക്കും വ്യാപിപ്പിക്കും. കുട്ടികളുടെ സേവന സമയം കൃത്യമായി രേഖപ്പെടുത്താനായി പ്രത്യേക 'ടൈം ബാങ്ക്' ആപ്പും സജ്ജമാക്കും.

എൻ.എസ്.എസ് വോളന്റിയർമാരുടെ ശേഷി വികസിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 'സ്റ്റേറ്റ് പാർലമെന്റ്' സംഘടിപ്പിക്കുമെന്നും, ഇതിലൂടെ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുപുറമെ, ഗ്രേസ് മാർക്ക് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സബ് കമ്മിറ്റി രൂപീകരിക്കാനും ഇ.ടി.ഐ ട്രെയിനിങ് ലഭിക്കാത്ത പ്രോഗ്രാം ഓഫീസർമാർക്ക് സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ നിയമനം വേഗത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ബി. അശോക്, ഡോ. സിസാ തോമസ്, ഡോ. ജയപ്രകാശ് പി., വൈ. എം. യുപ്പിൻ, എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ. മനു വി., ഡോ. ഉമാ ജ്യോതി വി., നിത എം., അബ്ദുൾ നാസർ പുല്ലാത്ത്, ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട്, വാസുദേവൻ പി., ഡോ. ലക്ഷ്മി എസ്. എന്നിവർ യോഗത്തിൽ സംസാരിച്ചു.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in