'ധർമ്മടത്ത് പിണറായി ജയിച്ചത് വാരണാസിയിൽ മോദി വിയർത്ത് ജയിച്ചതുപോലെ'; പാണക്കാട് തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിയുക്ത എം.എല്‍.എ സന്ദീപ് വാര്യര്‍ പാണക്കാട് എത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. മുസ്ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ലീഗ് നേതൃത്വത്തിന് നന്ദി അറിയിക്കാനാണ് അദ്ദേഹം പാണക്കാട്ടെത്തിയത്.
ലീഗിനെതിരെ മാത്യു കുഴല്‍നാടന്‍ നടത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവനകളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അറ്റവും മൂലയും മുറിച്ചെടുത്ത് നല്‍കാറുണ്ടെന്നും, അത് കാണുന്നവര്‍ക്ക് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും എം.എല്‍.എമാരുടെ അഭിപ്രായം തേടിയ ശേഷമേ പ്രധാന തീരുമാനങ്ങള്‍ എടുക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് വിജയത്തെ പരിഹസിച്ച സന്ദീപ് വാര്യര്‍, വാരണാസിയില്‍ നരേന്ദ്ര മോദി വിയര്‍ത്ത് ജയിച്ചതിന് സമാനമാണ് ധര്‍മ്മടത്തെ പിണറായിയുടെ വിജയമെന്ന് ആരോപിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.