Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

മറയൂറില്‍ കൃഷിയിടത്തിൽ നിന്നും ചന്ദനമരം മോഷണം പതിവാകുന്നു

മറയൂറില്‍ കൃഷിയിടത്തിൽ നിന്നും ചന്ദനമരം മോഷണം  പതിവാകുന്നു
മറയൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്നും ചന്ദനമരം മോഷണം പോയി. കാന്തല്ലൂർ ആനക്കാപെട്ടി സ്വദേശി രാജയുടെ കൃഷിയിടത്തിൽ നിന്നിരുന്ന ചന്ദനമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മറയൂർ അഞ്ചുനാട് മേഖലയിലെ സ്വകാര്യ ഭൂമിയിൽ നിന്നും ചന്ദനമരങ്ങൾ മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. ഏകദേശം മുപ്പത് സെന്‍റീമീറ്റർ വ്യാസമുള്ള ചന്ദനമരമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്ഥലമുടമ പോലീസിലും കാന്തല്ലൂർ ഫോറസ്റ്റ് ഡിവിഷനിലും പരാതി നൽകിയതിനെത്തുടർന്ന് കാന്തല്ലൂർ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറുടൈ നേതൃത്വത്തിൽ വനപാലക സംഘമെത്തി പരിശോധന നടത്തി. ഒരു മാസം മുൻപും സമീപത്ത് നിന്നും മറ്റൊരു ചന്ദനമരം മോഷണം പോയിരുന്നു. മറയൂർ അഞ്ചുനാട് മേഖലയിലെ സ്വകാര്യ ഭൂമിയിൽ നിന്നും വ്യാപകമായി ചന്ദനമരം മോഷണം പോകുമ്പോഴും മോഷ്ടാക്കളെ പിടികൂടാൻ നടപടിയില്ല എന്നാണ് പരാതി. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്‌കൂൾ പരിസരത്തും വീട്ടുമുറ്റത്ത് നിന്നുമായി ഇരുപതോളം ചന്ദനമരങ്ങളാണ് മോഷണം പോയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു പ്രതിയെപോലും പിടികൂടാൻ ഇതുവരെ വരെ വനംവകുപ്പിനും പോലീസിനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസങ്ങളിൽ മറയൂർ ഫോറസ്റ്റ് ഡിവിഷന്‍റേയും ചിന്നാർ വനം വകുപ്പ് ഓഫീസിന്‍റേയും ഇടയിലായി കഷ്ടിച്ച് നൂറ് മീറ്റർ മാത്രം ദൂരത്തിലുള്ള മറയൂർ എൽപി സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും രണ്ട് തവണ ചന്ദന മരം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികളേയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. സ്വകാര്യ ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാൽ ഉത്തരവാദിത്വം പൊലീസിനാണെന്നറിയിച്ച് വനംവകുപ്പ് പിൻമാറുന്നതാണ് മോഷണം പെരുകുന്നതിന് പ്രധാനകാരണം എന്ന ആരോപണവും ശക്തമാണ് ആണ്. പൊലീസ് അംഗബലം കുറവെന്ന കാരണത്താലും മറ്റും ചന്ദന കേസുകളിൽ ശ്രദ്ധിക്കാറുമില്ല.   https://www.youtube.com/watch?v=5qwaoaEFfls

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in