Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും
sabarimala മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും.  ജനുവരി 15നാണ് മകരവിളക്ക് മഹോത്സവം. എരുമേലി പേട്ട തുള്ളൽ 12 ന് നടക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുന്നതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമാക്കും. മേൽശാന്തി ശ്രീധരൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങൾ തെളിയിക്കും. പിന്നീട് പതിനെട്ടാം പടിയിറങ്ങി അഴി തെളിയിക്കും. ഇതിനു ശേഷമാണ് തീർത്ഥാടകരെ പടി കയറാൻ അനുവദിക്കുക. നാളെ പുലർച്ചെ 3.30 മുതൽ നെയ്യഭിഷേകം ആരംഭിക്കും. ജനു. 15 ന് ആണ് മകര വിളക്കും മകരജ്യോതി ദർശനവും. അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്‍റെ എരുമേലി പേട്ടതുള്ളൽ 12 ന് നടക്കും. തിരുവാഭരണ ഘോഷയാത്ര അന്നു തന്നെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. തീർത്ഥാടന കാലത്തെ നെയ്യഭിഷേകം 19ന് രാവിലെ 10 മണി വരെ മാത്രം. 20 ന് രാത്രി ദിപാരാധന വരെയാണ് തീർത്ഥാടകർക്ക് ദർശന സൗകര്യമുള്ളത്.  21ന് രാവിലെ 7 ന് തീർത്ഥാടനത്തിന് സമാപനം കുറിച്ച് നടയടയ്ക്കും. അതേ സമയം മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പൂർത്തിയായി. ഈ തീർത്ഥാടന വേളയിൽ ശബരിമലയിൽ സുരക്ഷയും ദുരന്തനിവാരണവും ഉറപ്പാക്കാൻ ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, എൻ ഡി ആർ എഫ്, ആർ എ എഫ് തുടങ്ങി സേനാവിഭാഗങ്ങളും ഫോറസ്റ്റ്, ഹെൽത്ത് വകുപ്പുകളും അയ്യപ്പ സേവ സംഘം, വിശുദ്ധിസേനയും എന്നിവയും രംഗത്തുണ്ട്.

Related articles

See all
Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Latest News

സി.പി.എം നേതാവിന്‍റെ ഗുണ്ടായിസം ; കോടതിയില്‍ അഭയം തേടി കുടുംബം

Latest News

ആംബുലന്‍സില്‍ പോലും പീഡനം ഏറ്റുവാങ്ങേണ്ട അവസ്ഥ ; സർക്കാർ മറുപടി പറയണം ; ഉന്നതതല അന്വേഷണം ആ...

Latest News

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവർ ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍ : ജോലി ലഭിച്ചത് പാർട്...

Save your stories

Sign in