Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കുഴൽ കിണർ കുഴിക്കുന്നതിന് കടുത്ത നിയന്ത്രണം വരുന്നു

കുഴൽ കിണർ കുഴിക്കുന്നതിന് കടുത്ത നിയന്ത്രണം വരുന്നു
കാസർകോട് ജില്ലയിൽ കുഴൽ കിണർ കുഴിക്കുന്നതിന് കടുത്ത നിയന്ത്രണം വരുന്നു. ജില്ലയിൽ ഭൂഗർഭ ജല ശോഷണത്തെ തുടർന്ന് ജലവിനിയോഗ നയം രൂപീകരിക്കാൻ തിരുമാനം. ദാഹജലത്തിനായി നെട്ടോട്ടമോടുന്ന കാലം കാസർകോട് ജില്ലക്കാർക്ക് വിദൂരമല്ല. അശാസ്ത്രീയവും മുൻകരുതലുകളുമില്ലാത്ത ജലവിനിയോഗം മൂലം ജില്ലയുടെ ഭൂഗർഭ ജല ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് വിശദമായ ജല നയം രൂപീകരിക്കാൻ തിരുമാനിച്ചത്. കുടിവെള്ളത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് ആലോചനയിലുള്ളത്.പരമ്പരാഗത കാർഷിക ജലസേചനം ,കാർഷിക ആവശ്യങ്ങൾക്കുള്ള സൗജന്യ വൈദ്യുതി തുടങ്ങിയ കാര്യങ്ങളിൽ കാതലായ മാറ്റം ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു ഭൂഗർഭ ജലത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന കുഴൽക്കിണറുകളും, സുരങ്കങ്ങൾക്കും കടുത്ത നിയന്ത്രണവും ആലോചനയിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഴൽക്കിണറുകളും വെള്ളമില്ലാത്ത കുഴൽക്കിണറുകളും ഉള്ള കാസർകോട് ജില്ല വൻദുരന്തമാണ് സമീപ ഭാവിയിൽ നേരിടാൻ പോകുന്നതെന്നും അഥികൃതർ വിലയിരുത്തിയിരുന്നു. കാസർകോട്ടെ രണ്ടു ശതമാനം മാത്രം ബാക്കിയായിരിക്കുന്ന ഭൂഗർഭ ജലം സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് ജലവിനിയോഗ നയത്തിൽ ഉൾക്കൊള്ളിക്കുക. പദ്ധതികൾ നടപ്പാക്കുന്നതിന് കേന്ദ്ര സഹായം കിട്ടുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. https://www.youtube.com/watch?v=oeEYvfdOz8g

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Kerala

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

District

അക്ഷയ കേന്ദ്രങ്ങൾ എന്ന പേരിൽ വ്യാജകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആരോപണം

Kerala

കൊവിഡ്-ലോക്ക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി സിപിഎം നിയന്ത്രണത്തിലുള്ള ഗ്രന്ഥാലയം; കലാ-സാംസ...

Save your stories

Sign in