Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നവകേരള സദസില്‍ പങ്കെടുക്കാത്തവർക്ക് ‘പണി’, പങ്കെടുത്തവർക്ക് ശമ്പളത്തോടെ വിശ്രമം; തൊഴിലുറപ്പ് മേറ്റിന്‍റെ നടപടി വിവാദത്തില്‍

നവകേരള സദസില്‍ പങ്കെടുക്കാത്തവർക്ക് ‘പണി’, പങ്കെടുത്തവർക്ക് ശമ്പളത്തോടെ വിശ്രമം; തൊഴിലുറപ്പ് മേറ്റിന്‍റെ നടപടി വിവാദത്തില്‍
  ആലപ്പുഴ: നവകേരള സദസിൽ പങ്കെടുത്തവർക്ക് പ്രത്യേക പരിഗണന നല്‍കിയ തൊഴിലുറപ്പ് മേറ്റിന്‍റെ നടപടി വിവാദത്തില്‍. പ്രവൃത്തി ദിനത്തില്‍ വിശ്രമവും കൂലിയും അനുവദിച്ചായിരുന്നു മേറ്റിന്‍റെ നവകേരള അനുഭാവം.  സ്ത്രീ തൊഴിലാളികൾ തൊഴിലുറപ്പ് ജോലിക്ക് എത്തിയപ്പോൾ നവകേരള സദസിൽ പങ്കെടുത്തവർ മടങ്ങിപ്പൊയ്ക്കൊള്ളാനും മറ്റുള്ളവർ ജോലി ചെയ്യണമെന്നും നിർദേശിച്ചതായാണ് പരാതി. അമ്പലപ്പുഴ വടക്ക് ഏഴാം വാർഡിൽ ഇന്നലെ രാവിലെയാണ് സംഭവം. പ‍ഞ്ചായത്തിലെ കറിവേപ്പ് കൃഷിയുമായി ബന്ധപ്പെട്ട ജോലിക്ക് തൊഴിലാളികള്‍ എത്തിയപ്പോഴാണ് തൊഴില്‍ മേറ്റ് പ്രത്യേക നിർദേശം നല്‍കിയത്.  ജോലിക്കായി എത്തിയ 35 തൊഴിലാളികളില്‍ 12 പേർ പുന്നപ്ര കപ്പക്കടയിൽ നടന്ന അമ്പലപ്പുഴ മണ്ഡലത്തിന്‍റെ നവകേരള സദസിൽ പങ്കെടുത്തിരുന്നില്ല. ഇവർ മാത്രം ജോലി ചെയ്യാനും പങ്കെടുത്തവർ  ശമ്പളത്തോടെ വിശ്രമിക്കാനുമായിരുന്നു മേറ്റിന്‍റെ നിർദേശം. വിവാദമായതോടെ ജനപ്രതിനിധികൾ ഇടപെട്ട് തൊഴിലുറപ്പ് ജോലി നിർത്തി വെപ്പിച്ചു. മേറ്റിന്‍റെ നടപടിക്കെതിരെ കളക്ടർ, തൊഴിലുറപ്പ് ഓംബുഡ്സ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in