Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യാത്ര ചെയ്തത് രോ​ഗം അറിയാതെ... ഒട്ടേറെ ആളുകളുമായി ഇടപഴകി.. വേദനയും ദുഖവുമുണ്ട്... അടുത്തിടപെഴുകിയവർ ദയവായി പരിശോധനകൾക്ക് വിധേയരാകണം : ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകന്‍റെ അഭ്യർത്ഥന

യാത്ര ചെയ്തത് രോ​ഗം അറിയാതെ... ഒട്ടേറെ ആളുകളുമായി ഇടപഴകി.. വേദനയും ദുഖവുമുണ്ട്... അടുത്തിടപെഴുകിയവർ ദയവായി പരിശോധനകൾക്ക് വിധേയരാകണം :  ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകന്‍റെ അഭ്യർത്ഥന
യാത്ര ചെയ്തത് രോ​ഗം അറിയാതെയാണെന്നും ഒട്ടേറെ ആളുകളുമായി ഇടപഴകുകയും ചെയ്തെന്നും ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ. ഇക്കാര്യത്തില്‍ തനിക്ക് അതിയായ വേദനയും ദുഖവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞാണ് രോ​ഗവിവരം അറിയുന്നതെന്നും ഫെബ്രുവരി 29 മുതൽ താനുമായി അടുത്തിടപെഴുകിയവർ ദയവായി പരിശോധനകൾക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർത്ഥിയ്ക്കുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകന്‍റെ അഭ്യര്‍ഥനയുടെ പൂർണരൂപം :
ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്‍റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്.ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്‍റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു. ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു.

Related articles

See all
Latest News

പുരാവസ്തു മോഷണം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

Latest News

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടു നിർമ്മാണം വീണ്ടും വിവാദത്തിൽ

Latest News

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിനായി എംപി ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ കൂടി അനുവദിച്ച...

Latest News

എം.പി ഫണ്ട് രണ്ടു സാമ്പത്തിക വർഷത്തേക്ക് ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധം : ഡീൻ കുര്യാക്...

Save your stories

Sign in