‘പിണറായിയെപ്പോലെ ഒരു ഏകാധിപതിക്കേ ഇതിന് കഴിയൂ’; ആഡംബര യാത്ര സർക്കാരിന് തന്നെ ബൂമറാംഗ് ആകുമെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
November 15, 2023
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ആഡംബര ബെൻസ് "കാരവൻ " ഒരുക്കുന്നത് സർക്കാരിന് തന്നെ ബൂമറാംഗ് ആകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ല. പിണറായി വിജയനേപ്പോലെ ഒരു ഏകാധിപതിക്കു മാത്രമേ അങ്ങനെ ചെയ്യാൻ കഴിയൂവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വിലക്കയറ്റം മൂലവും പെൻഷൻ പോലും ലഭിക്കാതെയും ഒരോ ദിവസവും ജനം പൊറുതിമുട്ടുമ്പോൾ
കേരളം കാണാൻ സുഖവാസയാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടുതന്നെ അറിയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണ സിനിമാ - വ്യവസായ മേഖലയിലെ പ്രമുഖർ ഉപയോഗിക്കുന്ന വാഹമാണ് ബെൻസ് കാരവൻ.
ബസിൽ യാത്ര ചെയ്ത് ജനങ്ങളെ കാണാനാണെങ്കിൽ കെഎസ്ആർടിസിയിലെ ഒരു നല്ല ബസ് ഉപയോഗിക്കാമായിരുന്നുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഖജനാവിൽ പെൻഷൻ പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ കോടികൾ മുടക്കിയുള്ള ആഡംബര യാത്ര വേണ്ടെന്ന് വെക്കാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10