Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

അപ്പർ കുട്ടനാട് ജലോത്സവം ഓഗസ്റ്റ് 25-ന്; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അപ്പർ കുട്ടനാട് ജലോത്സവം ഓഗസ്റ്റ് 25-ന്; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

തിരുവല്ല: അപ്പര്‍ കുട്ടനാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിലും വീയപുരം, നിരണം, കടപ്ര, മാന്നാര്‍ പഞ്ചായത്തുകളിലെ ജനകീയ കൂട്ടായ്മയുടെ സഹകരണത്തിലും സംഘടിപ്പിക്കുന്ന 'അപ്പര്‍ കുട്ടനാട് ജലോത്സവം' ഓഗസ്റ്റ് 25-ന് നടക്കും. ഉച്ചയ്ക്ക് 2.30-ന് അപ്പര്‍ കുട്ടനാട് വാട്ടര്‍ സ്റ്റേഡിയത്തിലാണ് ജലോത്സവം അരങ്ങേറുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കടപ്ര ബേത്‌ലഹം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിക്കടവ് മുതല്‍ കടപ്ര സെന്റ് തോമസ് ഹൈസ്‌കൂള്‍ കടവ് വരെയുള്ള 1200 മീറ്റര്‍ ദൈര്‍ഘ്യമുള്ള നെട്ടായത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ചുണ്ടന്‍, വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ വിഭാഗങ്ങളിലായി നിരവധി വള്ളങ്ങള്‍ ആവേശപ്പോരാട്ടത്തില്‍ മാറ്റുരയ്ക്കും.ജലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം എക്‌സൈസ് മന്ത്രി എം. ലിജു നിര്‍വഹിക്കും.

അപ്പര്‍ കുട്ടനാടിന്റെ സി.ബി.എല്‍ അടക്കമുള്ള ടൂറിസം സാധ്യതകള്‍ ലോകശ്രദ്ധയിലേക്ക് എത്തിക്കുക എന്നതാണ് ഈ ജലോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷാ ക്രമീകരണങ്ങളും പാര്‍ക്കിങ് സൗകര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയായി വരുന്നുവെന്ന് സംഘാടന സമിതി വ്യക്തമാക്കി. സംഘാടക മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട വള്ളംകളിയില്‍ സ്റ്റില്‍ സ്റ്റാര്‍ട്ട്, ഡിജിറ്റലി സര്‍വേയ്ഡ് ട്രാക്ക്,തുല്യ അവസരങ്ങളുടെ പാതകള്‍ എന്നിവ പ്രത്യേകതകളാണ്.

വിദഗ്ധരും മുതിര്‍ന്നവരുമടങ്ങുന്ന വിധികര്‍ത്താക്കളുടെ പാനലും പ്രൊഫഷണല്‍ കമന്റേറ്റര്‍മാരും ആദ്യവര്‍ഷം മുതല്‍  തന്നെ പങ്കെടുക്കുന്നതായും സംഘടകര്‍ അറിയിച്ചു. മത്സര ക്രമീകരണങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, ഗതാഗത നിയന്ത്രണങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് . 

വള്ളംകളിയോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍, വിശിഷ്ടാതിഥികളുടെ സാന്നിധ്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് കാണികള്‍ എത്തിച്ചേരുന്ന ഈ ജലോത്സവം അപ്പര്‍ കുട്ടനാടിന്റെ വിനോദസഞ്ചാരത്തിനും സാംസ്‌കാരിക പൈതൃകത്തിനും കൂടുതല്‍ പ്രചോദനമാകും .ജലോത്സവവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ അപ്പര്‍ കുട്ടനാട് ജലോത്സവ കമ്മിറ്റി പ്രസിഡന്റ്  ജയിംസ് കുരുവിള, സെക്രട്ടറി ലല്ലു കാട്ടില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അലക്‌സ് മണപ്പുറം, മനു ഏബ്രഹാം, സിനി കോശി, വി.എന്‍ ഭദ്രന്‍, അര്‍ജുനന്‍ ടി. ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.


Related articles

See all
Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Popular News

"ബംഗാളിനെ ബി.ജെ.പി 'ബനാന റിപ്പബ്ലിക്' ആക്കുന്നു"; 2029-ൽ ബി.ജെ.പിയെ തൂത്തെറിയുമെന്ന് കെ.സി...

Popular News

ശ്രീലകം ഫിനാൻസ് തട്ടിപ്പ്: പ്രതിയായ യുവമോർച്ച നേതാവ് രാഹുൽ രാധാകൃഷ്ണൻ കീഴടങ്ങി

Popular News

കന്നിയങ്കം, കന്നികിരീടം; ഓളപ്പരപ്പില്‍ കൊടുങ്കാറ്റായി അരോമ ചുണ്ടന്‍; കപ്പില്‍ മുത്തമിട്ടത്...

Save your stories

Sign in